വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ പദ്ധതികളുമായി സിദ്‌റ

Web Desk
1 Min Read

ദോഹ: വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ പുതിയ സേവന സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് സിദ്‌റ മെഡിസിന്‍. ഈ വര്‍ഷം മൂന്നാം പാദത്തോടെ പുതിയ എക്‌സിക്യൂട്ടീവ് വിമിന്‍ ഹെല്‍ത്ത് പദ്ധതി തയ്യാറാവും. വനിതാ ഹെല്‍ത്ത് സെന്റര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

city exchange

വനിതകളുടേയും പെണ്‍കുട്ടികളുടേയും ആരോഗ്യകാര്യങ്ങള്‍ക്കായി ഖത്തറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതായിരിക്കും പുതിയ രണ്ട് പദ്ധതികളുമെന്ന് സിദ്‌റ മെഡിസിന്‍ വിമിന്‍സ് സര്‍വീസസ് ചെയര്‍ ഡോ. ജോണി അവ്വാദ് പറഞ്ഞു. വനിതകളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധേയമായ ചുവടുവെയ്പുകളായിരിക്കും ഈ വര്‍ഷം സിദ്‌റ സ്വീകരിക്കുകയെന്നും അവര്‍ വിശദമാക്കി. ആരോഗ്യപരിശോധന, ആര്‍ത്തവം, ഗര്‍ഭധാരണം, ഗൈനക്കോളജി, പ്രസവ സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങളില്‍ വനിതകള്‍ക്കാവശ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഒരുക്കുന്നത്.

എക്‌സിക്യൂട്ടീവ് വിമന്‍സ് ഹെല്‍ത്ത് പ്രോഗ്രാമിലൂടെ 18നും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് പ്രതിവര്‍ഷം ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ പരിശോധനയ്ക്കുള്ള സൗകര്യങ്ങളുണ്ടാകും. വളരെ കൃത്യവും വിശദവുമായ പരിശോധനകളും തുടര്‍ന്ന് ആവശ്യമായ ഉപദേശങ്ങളും നല്കുന്നതോടൊപ്പം വ്യക്തിപരമായ സുരക്ഷാ പദ്ധതികളും നല്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!