

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ തടയിന്റവിട നസീറിനേയും ഷിഫാസിനേയും വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷിഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് എന്‍ ഐ എ കോടതി വിധിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും കെ എസ് ആര് ടി സി ബസ് സ്റ്റാന്റിലും സ്ഫോടനം നടന്നത്. 2009ലാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്. കേസില്‍ നിരപരാധികളാണെന്നും യു എ പി എ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികള്‍ വാദിച്ചത്.

ഇരട്ട സ്ഫോടനക്കേസിലെ പ്രതികളും എന്‍ ഐ എയും നല്കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എന്‍ ഐ എ നല്കിയ അപ്പീലും ഹൈക്കോടതി തള്ളി. ഒന്‍പത് പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ടുപേരുടേത് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

