എസ് പി സി; സംഘ്പരിവാര്‍ നിലപാട് ഇടതുസര്‍ക്കാറിന് യോജിച്ചതല്ല: എം ജി എം

Web Desk
1 Min Read

കോഴിക്കോട്: മുസ്്ലിം സ്ത്രീകളുടെ മതപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നത് മതേതര വിരുദ്ധമാണെന്ന തെറ്റായ ധാരണ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

city exchange

എസ് പി സി കാഡറ്റുകളായ മുസ്്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബും ഫുള്‍ സ്ലീവും ധരിച്ചാല്‍ മതേതരത്വം അപകടപ്പെടുമെന്ന സര്‍ക്കാര്‍ വാദം അങ്ങേയറ്റം അപലപനീയമാണ്. ബഹുസ്വരതയിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാലമായ മന:സ്ഥിതി ഒരു ഇടതുപക്ഷ സര്‍ക്കാറിനില്ലാതെ പോകുന്നത് അത്യധികം ഖേദകരമാണ്. പൊതു ഇടങ്ങളില്‍ മുസ്്ലിം സ്ത്രീകള്‍ക്ക് പങ്കാളിത്തം ലഭിക്കണമെങ്കില്‍ അവരുടെ മതപരമായ ഐഡന്റിറ്റി മറച്ചുവെക്കണമെന്ന സംഘ്പരിവാര്‍ മന:സ്ഥിതി തന്നെ ഇടതുപക്ഷ സര്‍ക്കാറും കടം കൊള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും എം ജി എം വ്യക്തമാക്കി.

യോഗത്തില്‍ പ്രസിഡന്റ് സല്‍മ അന്‍വ്വാരിയ്യ അധ്യക്ഷത ഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി ആയിഷ ഉദ്ഘാടനം ചെയ്തു. ഡോ. ഖമറുന്നീസ അന്‍വര്‍, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്റ നജാതിയ്യ, സൈനബ ഷറഫിയ്യ, റുക്്സാന വാഴക്കാട്, ജുവൈരിയ ടീച്ചര്‍, പാത്തേയ്ക്കുട്ടി ടീച്ചര്‍, ഖദീജ കൊച്ചി, റാഫിദ ചങ്ങരംകുളം, സജ്ന പട്ടേല്‍താഴം, ഹസനത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂര്‍, ഫാത്തിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ, സനിയ്യ അന്‍വാരിയ്യ, സഫൂറ, റസിയാബി ടീച്ചര്‍, ഡോ. ജുബൈരിയ, എം ടി നജീബ, സഫല നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!