

ദോഹ: വാക്സിനേഷനെടുത്തതും കോവിഡ് രോഗമുക്തരായതുമായ വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച മുതല്‍ പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വാക്സിനേഷനെടുത്ത വിദ്യാര്‍ഥികള്‍ ഒന്‍പത് മാസത്തിനുള്ളില്‍ രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ രേഖയും രോഗമുക്തരായവര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള റിക്കവറി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മതിയാകുന്നതാണ്. എന്നാല്‍ വാക്സിനേഷനെടുക്കാത്ത കുട്ടികള്‍ പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍വഹിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഗവണ്മെന്റ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ നിന്നും പരിശോധനാ കിറ്റുകള്‍ അനുവദിക്കും. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടു. ഫെബ്രുവരി 20 മുതല്‍ സ്കൂളുകള്‍ കോവിഡ് കാലത്തിനു മുമ്പുള്ള സമയത്തിലേക്ക് മടങ്ങും.

