രാഹുല്‍ ബജാജ് അന്തരിച്ചു

Web Desk
1 Min Read

പൂനെ: ബജാജ് ഗ്രൂപ്പിന്റെ തലമുതിര്‍ന്ന അംഗം രാഹുല്‍ ബജാജ് (83) പൂനെ റൂബി ആശുപത്രിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതനായിരുന്നു.

city exchange

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. മക്കളായ രാജീവ്, സഞ്ജീവ്, സുനൈന കെജ്‌രിവാള്‍ എന്നിവരും കുടുംബാംഗങ്ങളും അന്ത്യസമയത്ത് സമീപമുണ്ടായിരുന്നു. പരേതയായ രൂപയാണ് രാഹുല്‍ ബജാജിന്റെ ഭാര്യ. ദീപ, ഷെഫാലി, മനീഷ് എന്നിവരാണ് മരുമക്കള്‍.
സംസ്‌ക്കാരച്ചടങ്ങുകള്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ഞായറാഴ്ച നടക്കും.

1938 ജൂണ്‍ 10ന് കൊല്‍ക്കത്തയില്‍ ജനിച്ച ബജാജ് 1958ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തകി ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം ബി എയും കരസ്ഥമാക്കി.

- Advertisement -
Ad image

മുത്തച്ഛനും വ്യവസായിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജമ്‌നാലാല്‍ ബജാജ് സ്ഥാപിച്ച കുടുംബ സംരഭത്തില്‍ ചേര്‍ന്ന രാഹുല്‍ ബജാജ് 1968ല്‍ ബജാജ് ഓട്ടോയുടെ സി ഇ ഒയും 1972ല്‍ മാനേജിംഗ് ഡയറക്ടറുമായി. രാഹുല്‍ ബജാജിന്റെ കാലത്താണ് ബജാജ് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

2006- 10 കാലഘട്ടത്തില്‍ രാജ്യസഭാംഗമായ അദ്ദേഹത്തിന് രാജ്യം പത്മശ്രീയും പത്മഭൂഷണും നല്കി ആദരിച്ചിട്ടുണ്ട്. 2021ലാണ് അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. എങ്കിലും ബഹുമാന സൂചകമായി അഞ്ചു വര്‍ഷത്തേക്കു കൂടി അദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!