തെരുവു നായകളുടെ വിളയാട്ടം; കോഴിക്കോട് 36 പേര്‍ക്ക് കടിയേറ്റു

Web Desk
1 Min Read

കോഴിക്കോട്: തെരുവ് നായകളുടെ കടിയേറ്റ് 36 പേര്‍ക്ക് പരിക്കേറ്റു. കൊമ്മേരി, മയിലമ്പാടി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടമുണ്ടായത്.

city exchange

കൊമ്മേരിയില്‍ വെള്ള നിറത്തിലുളള തെരുവു നായ കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ച് മുന്നോട്ടോടുകയായിരുന്നു. രാവിലെയായിരുന്നു സംഭവം. കൊമ്മേരി, മേനോന്‍ റോഡ് ഭാഗത്തു നിന്നാണ് നായ ആളുകളെ കടിച്ച് ഓടാന്‍ തുടങ്ങിയത്. തുടര്‍ന്ന് പൊറ്റമ്മല്‍ വരെ ഈ നായ ആളുകളെ കടിച്ചു കൊണ്ട് ഓടി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ എഴുപത്തിയഞ്ച് വയസുള്ളവര്‍ക്കു വരെ നായയുടെ കടിയേറ്റു. വായില്‍ നിന്ന് നുരയും പതയും ഒഴുക്കിയാണ് നായ ഓടിയത്. മാങ്കാവ് ഭാഗത്ത് മറ്റൊരു നായയാണ് ആളുകളെ അക്രമിച്ചത്. നായയെ കണ്ട് പേടിച്ചോടിയ ആളുകള്‍ക്ക് വീണും പരിക്കേറ്റിട്ടുണ്ട്.

പൊറ്റമ്മല്‍ സ്വദേശികളായ പങ്കജാക്ഷി (74), ശാന്ത (70), മണി (58), ഷിജു (45), ബേബി (46), മനോജ് കുമാര്‍ (48), നന്ദന (10), കൊമ്മേരി സ്വദേശികളായ രാഗേഷ് (39), പുഷ്പ (42), ഗോവിന്ദപുരം സ്വദേശികളായ മുഹമ്മദ് അനസ് (32), ബാബു (62), പ്രഭാകരന്‍ (60) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!