

രാമന്തളി: നാലു ദിവസം നില്ക്കുന്ന പ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാം ഉറൂസിനോടനുബന്ധിച്ച് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന രാമന്തളി ശ്രീകുറുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്ര അംഗങ്ങളായ കെ പവിത്രന് (പ്രസിഡന്റ്), പി.ഭാസ്കരന് മാസ്റ്റര്‍ (സെക്രട്ടറി), എം ടി ജനാര്ദ്ദനന്, എം ധനജ്ഞയന്‍, പി ഗംഗാധരന്, എം ഗോവിന്ദന്, സി ദാമോദരന്‍, സി ശ്രീധരന്, എ തമ്പാന്, കെ ജനാര്ദനന് തുടങ്ങിയവര്‍ പള്ളിയങ്കണത്തില്‍ സൗഹാര്‍ദ്ദ പ്രതിനിധികളായെത്തി മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചു.

ഓഫീസിലെത്തിയ വിശിഷ്ടാതിഥികളെ ജമാഅത്ത് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ യു അബ്ദുല്‍ റഹ്മാന്, അംഗങ്ങളായ എസ് മുഹമ്മദ് ഹാജി, ചിറയില്‍ അഷ്റഫ്, കെ എം മുഹമ്മദ് കുഞ്ഞി ഹാജി, ഉറൂസ് കമ്മിറ്റി ചെയര്മാന് യു കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ പി കെ ഷബീര്‍, വൈസ് ചെയര്മാന് പി എം അബ്ദുല്ലത്തീഫ്, കോച്ചന് അബ്ദുല്ല, പി പി മുഹമ്മദലി ഹാജി, പി പി. സുലൈമാന്‍ ഹാജി, വി വി അബ്ദുല്‍ സലാം, കെ കെ ഇബ്രാഹിം, സി എം റഫീഖ്, തമീം തുടങ്ങിയവര്‍ ഊഷ്മള സ്വീകരണം നല്കി.

ഉറൂസ്- ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സൗഹാര്‍ദ്ദ സന്ദര്‍ശനങ്ങള്‍ മത സൗഹാര്‍ദ്ദം പ്രബലമാവാന്‍ സഹായിക്കുമെന്നു പ്രതിനിധികള്‍ പറഞ്ഞു.

