ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ; മലയിടിച്ചിലും വെള്ളപ്പൊക്കവും

Web Desk
1 Min Read

ഷിംല: കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. മലയിടിച്ചിലും നദി കരകവിഞ്ഞൊഴുകിയതും ജനജീവിതം സ്തംഭിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്ന് ഹിമാചല്‍ സന്ദര്‍ശിക്കാനെത്തിയ നിരവധി വിനോദ സഞ്ചാരികള്‍ ധര്‍മശാലയില്‍ കുടുങ്ങി.

city exchange


നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. മലയിടിച്ചിലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി. നദിക്കരയിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കാന്‍ഗ്രാ ജില്ലയില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രണ്ടുപേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഷിംല ജില്ലയിലെ രാംപൂര്‍ ജാക്രിക്കു സമീപത്തെ ദേശീയ പാത അടച്ചു.

കനത്ത മഴയെ തുടര്‍ന്ന് ധര്‍മശാലയിലെ മഞ്ജി നദി കരകവിഞ്ഞെു. ഭാഗ്‌സുനാഗിലുണ്ടായ ജലപ്രളയം മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കനത്ത മഴയിലും ഇടിമിന്നലിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഞായറാഴ്ച 28 പേര്‍ മരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലും മഴ ശക്തമായത്.

Share This Article
Leave a Comment
error: Content is protected !!