
കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ഡ്യൂബ ചൊവ്വാഴ്ച നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
പിരിച്ചുവിട്ട പാര്‍ലമെന്റിന്റെ അധോസഭ പുന:സ്ഥാപിച്ച് പ്രതിപക്ഷ നേതാവിനെ പിന്‍ഗാമിയായി നാമകരണം ചെയ്തുകൊണ്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് ഷേര്‍ ബഹാദൂര്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. സഖ്യസര്‍ക്കാരാണ് നേപ്പാളില്‍ അധികാരത്തില്‍ വരിക. കോവിഡ് പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുക, വാക്സിന് പ്രശ്നങ്ങള്‍, അഴിമതി തുടങ്ങിയ വിഷയങ്ങളിലെല്ലാം പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പുതിയ സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് നടന്ന യോഗത്തില്‍ എന്‍ സി, സി പി എന്‍ (മാവോയിസ്റ്റ് സെന്റര്‍), ഉപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള ജനത സമാജ്ബാദി പാര്‍ട്ടി (ജെ എസ് പി), യു എം എല്ലിന്റെ മാധവ് നേപ്പാള്‍ നേതൃത്വത്തിലുള്ള വിഭാഗം തുടങ്ങിയ കക്ഷികള്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും ഡ്യുബെയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.
രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് മെയ് അവസാനവാരമാണ് നേപ്പാളില്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി പാര്‍ലമെന്റ് പിരിച്ചുവിട്ടത്. നവംബര്‍ 12നും 19നുമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുയും ചെയ്തു. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കും നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹദൂര്‍ ഡ്യൂബ നയിക്കുന്ന പ്രതിപക്ഷസഖ്യത്തിനും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് ഇതെന്നാണ് വിശദീകരണം. എന്നാല്‍, പ്രസിഡന്റിന്റെ നടപടി ഭരണാഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി ലഭിച്ചത്.

