ഇന്ത്യയില്‍ കോവിഡ് ആദ്യം സ്ഥിരീകരിച്ച യുവതിക്ക് വീണ്ടും കോവിഡ്

Web Desk
1 Min Read

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ച മലയാളി യുവതിക്് വീണ്ടും കോവിഡ് രോഗബാധ. കോവിഡ് രോഗബാധ പ്രകടമല്ലെങ്കിലും ഡല്‍ഹി യാത്രക്കു മുമ്പ് നടത്തിയ പരിശോധനയിലാണ് യുവതിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഇവര്‍ കോവിഡ് വാക്‌സിന്‍ എടുത്തിരുന്നില്ല. ആദ്യ തവണ രോഗം വന്നപ്പോള്‍ ലക്ഷണങ്ങളുണ്ടായിരുന്നു. എറണാകുളത്തായിരുന്നു ചികിത്സ പൂര്‍ത്തിയാക്കി യുവതി മടങ്ങിയത്.
കൊറോണ വൈറസ് പടര്‍ന്നതെന്ന് സംശയിക്കുന്ന വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. രോഗം വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗിയായിരുന്നു ഇവര്‍. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗിയായിരുന്നു ഇവര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!