കാനഡയില്‍ വാഹനാപകടം; അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Web Desk
1 Min Read

ഒന്റാരിയോ: ബെല്ലെവില്ലിന് പടിഞ്ഞാറ് ഹൈവേ 401-ല്‍ വാഹനങ്ങള്‍ കൂടിയിടിച്ച് മരിച്ചവരില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനും ട്രാക്ടര്‍ ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാക്ടര്‍ ട്രെയിലറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല.

city exchange

വാനില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ച അഞ്ച് പേരും. ഇവരെല്ലാം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളായ ഹര്‍പ്രീത് സിംഗ് (24), ജസ്പീന്ദര്‍ സിംഗ് (21), കരണ്‍പാല്‍ സിംഗ് (22), മോഹിത് ചൗഹാന്‍ (23), പവന്‍ കുമാര്‍ (23) എന്നിവരാണ് മരിച്ചതെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് അറിയിച്ചു. മരിച്ച അഞ്ചുപേരും മോണ്‍ട്രിയലിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും പഠിച്ചിരുന്നവരാണ്.

ഹര്‍പീത് സിംഗിന് മോണ്‍ട്രിയലില്‍ ഒരു വീട് ഉണ്ടായിരുന്നു, അതേസമയം ചൗഹാന്‍, കുമാര്‍, കരണ്‍പാല്‍ സിംഗ് എന്നിവരെല്ലാം കോളേജ് കാനഡയുടെ മോണ്‍ട്രിയല്‍ ബ്രാഞ്ചില്‍ പഠിക്കുകയായിരുന്നുവെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മാഗി പിക്കറ്റ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!