ദിലീപ് കേസ്: സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

Web Desk
1 Min Read

കോഴിക്കോട്: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫഌറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഐപാഡും രണ്ട് മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

city exchange

ക്രൈംബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഭാര്യാ പിതാവിന്റെ ഫഌറ്റിലുമാണ് പരിശോധന നടന്നത്. ഒരേ സമയമാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്.

രാവിലെ എട്ടിന് തുടങ്ങിയ പരിശോധന 12 വരെ നീണ്ടു. ഭാര്യയുടെ ഫോണില്‍ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ ഫോണിലേക്ക് സന്ദേശങ്ങള്‍ പോയതായി വ്യക്തമായിട്ടുണ്ട്. സായ് ശങ്കറിനോട് ക്രൈബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയതായി സി ഐ അനില്‍ പറഞ്ഞു.  

ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ കോഴിക്കോട്ട് ക്യാംപ് ചെയ്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത ഐ പാഡും മൊബൈല്‍ ഫോണുകളും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫിസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ ലാപ് ടോപ്പിലേക്ക് മാറ്റിയതായാണ് വിവരം. ദിലീപ് കോടതിയില്‍ ഹാജരാക്കാത്ത മൊബൈല്‍ ഫോണിലെ വിവരങ്ങളും സായ് ശങ്കറിന്റെ പക്കലുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ചോദ്യം ചെയ്യലിന് മുമ്പായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പരിശോധന നടന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!