

കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതത്തിന് തുടക്കം. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിനു തുടക്കമാകുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ നേരത്തെ തന്നെ റമദാന്‍ വ്രതാരംഭം പ്രഖ്യാപിച്ചിരുന്നു.

ഗള്‍ഫില്‍ ശനിയാഴ്ച വ്രതം ആരംഭിച്ചെങ്കിലും ഒമാനില്‍ കേരളത്തിലേതുപോലെ ഞായറാഴ്ചയാണ് റമദാന്‍ ഒന്ന്.

