സുന്ദര്‍ പിച്ചൈ യുക്രേയ്‌നിയന്‍, അഫ്ഗാന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ രൂപീകരിച്ച കോര്‍പറേറ്റ് കമ്പനികളുടെ കൂട്ടായ്മ വൈസ് പ്രസിഡന്റ്

Web Desk
1 Min Read

വാഷിംഗ്ടണ്‍: യുക്രേനിയന്‍, അഫ്ഗാന്‍ അഭയാര്‍ഥികളെ യു എസില്‍ സ്ഥിരതാമസമാക്കാന്‍ സഹായിക്കുന്നതിന് രൂപീകരിച്ച കോര്‍പ്പറേറ്റ് കമ്പനികളുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ. സി ഇ ഒ കൗണ്‍സിലില്‍ വിവിധ കമ്പനികളുടെ മുപ്പതോളം സി ഇ ഒമാരാണുള്ളത്.

city exchange

കുടിയേറ്റക്കാര്‍ക്കും ഡ്രീമര്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി ഗൂഗിള്‍ ദീര്‍ഘകാലമായി നല്‍കിവരുന്ന പിന്തുണയെ അടിസ്ഥാനമാക്കിയാണ് ഈ നീക്കമെന്നും കൂടാതെ സാങ്കേതികവിദ്യ, ജോലികള്‍ എന്നീ രംഗങ്ങളിലും അവസരം നല്‍കി ആളുകളെ സഹായിക്കുമെന്നും പിച്ചൈ പറഞ്ഞു.

വെല്‍ക്കം ഡോട് യു എസ് സി ഇ ഒ കൗണ്‍സില്‍, യു എസില്‍ അഭയം തേടുന്നവരെ പിന്തുണയ്ക്കുന്നതിനായി സ്വകാര്യ മേഖലയിലെ വിഭവങ്ങള്‍ സമാഹരിക്കാനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരായ ബിസിനസ് മേഖലകളില്‍ നിന്നുള്ള നേതാക്കളുടെ ഒരു കൂട്ടമാണെന്നാണ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് പറയുന്നത്.

- Advertisement -
Ad image

അക്‌സെഞ്ചര്‍ ചെയര്‍, സി ഇ ഒ ജൂലി സ്വീറ്റ്, ഗൂഗിള്‍ ആന്‍ഡ് ആല്‍ഫബെറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ എന്നിവരാണ് സഹ അധ്യക്ഷ പദവി പങ്കിടുന്നത്. വെല്‍ക്കം ഡോട് യു എസ് സി ഇ ഒ കൗണ്‍സിലില്‍ അമേരിക്കയിലെ ഏറ്റവും വലുതും പ്രമുഖവുമായ നിരവധി കമ്പനികളില്‍ നിന്നുള്ള അംഗങ്ങളുണ്ടെന്നും വെബ്‌സൈറ്റ് പ്രസ്താവിച്ചു.

ആപ്പിളിന്റെ ടിം കുക്ക്, അഡോബിന്റെ ശന്തനു നാരായണ്‍, ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രയാന്‍ മൊയ്‌നിഹാന്‍, മൈക്രോസോഫ്റ്റിന്റെ ബ്രാഡ് സ്മിത്ത്, ഫൈസറിന്റെ ആല്‍ബര്‍ട്ട് ബൗര്‍ല എന്നിവരാണ് ഈ സംരംഭവുമായി ബന്ധപ്പെട്ട മറ്റ് സി ഇ ഒമാര്‍.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധികള്‍ക്കിടയിലാണ് കമ്പനികള്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. യൂറോപ്പിലുടനീളം നാലര ദശലക്ഷത്തിലധികം യുക്രേനിയക്കാര്‍ സുരക്ഷയ്ക്കായി പലായനം ചെയ്യുന്നു. സംഘര്‍ഷം തുടരുന്നതിനനുസരിച്ച് ഐക്യരാഷ്ട്ര അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ പ്രതീക്ഷിക്കുന്ന കണക്കാണിത്.

മുക്കാല്‍ ലക്ഷത്തിലധികം അഫ്ഗാന്‍ പുതുമുഖങ്ങളെ ഇതിനകം അമേരിക്കന്‍ കമ്മ്യൂണിറ്റികളില്‍ പുനരധിവസിപ്പിച്ചതിന്റെ തുടര്‍ച്ചയായി ഒരു ലക്ഷത്തിലധികം യുക്രേനിയക്കാരെ രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കുമെന്ന് അടുത്തിടെ യു എസ് പ്രഖ്യാപിച്ചിരുന്നു. 2020-ല്‍ അമേരിക്കയില്‍ പുനരധിവസിപ്പിച്ച അഭയാര്‍ഥികളുടെ ഏഴിരട്ടിയണിത്.

Share This Article
Leave a Comment
error: Content is protected !!