നാട്ടിലേക്ക് മടങ്ങുകയായിരുന്ന കൂത്തുപറമ്പ് സ്വദേശി റിയാദ് വിമാനത്താവളത്തില്‍ മരിച്ചു

Web Desk
1 Min Read

റിയാദ്: നാട്ടിലേക്ക് തിരിച്ച കൂത്തുപറമ്പ് സ്വദേശി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്യാതനായി. അബഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയനാണ് (63) വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

city exchange

അസീര്‍ പ്രവിശ്യയിലെ ബനീ ആമിറിലാണ് രണ്ടു പതിറ്റാണ്ടു കാലമായി അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഫൈനല്‍ എക്‌സിറ്റ് അടിച്ചത്. അബഹ വിമാനത്താവളത്തില്‍ നിന്ന് റിയാദ് വഴിയായിരുന്നു ടിക്കറ്റെടുത്ത്. റിയാദ് ആഭ്യന്തര വിമാനത്താവളത്തില്‍ ഇറങ്ങി അന്താരാഷ്ട്ര ടെര്‍മിനലിലേക്കു പോകാനായി കയറിയ ബസ്സില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: റീജ. മക്കള്‍: സ്‌നേഹ, സ്വാതി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുവായ രാജീവിനെ സഹായിക്കാന്‍ അല്‍നമാസ്, റിയാദ് കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!