ഈ വര്‍ഷം ആദ്യപാദത്തില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴിരട്ടി വര്‍ധന

Web Desk
1 Min Read

ദോഹ: ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴിരട്ടി സന്ദര്‍ശകര്‍ എത്തിയെന്നാണ് ഖത്തര്‍ ടൂറിസം പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട് അടുത്ത പാദങ്ങളില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ ടൂറിസം ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ ബെര്‍തോള്‍ഡ് ട്രങ്കല്‍ പറഞ്ഞു.

city exchange

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 316,000 പേരാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്. 2020, 2021 വര്‍ഷങ്ങളില്‍ 581,000, 611,000 പേരാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷമായ 2019ല്‍ ഖത്തറിലെത്തിയവരുടെ എണഅണം 2.1 മില്യനായിരുന്നു.

ടൂറിസം മേഖലയിലെ ആറ് രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നതെന്നും ബെര്‍തോള്‍ഡ് ട്രങ്കലും ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബര്‍ അല്‍ബാക്കറും പറഞ്ഞു. ആക്ടീവ് ഹോളിഡേയ്‌സ്, റിലാക്‌സ് ആന്റ് റിജുവനേറ്റ്, സണ്‍ സീ ആന്റ് സാന്റ്, കള്‍ച്ചറല്‍ എന്‍തുസിയസ്റ്റ്‌സ്, ലക്ഷ്വറി സിറ്റി ബ്രേക്ക്‌സ്, റൊമാന്റിക്ക് ഗേറ്റ്‌വേയ്‌സ് എന്നിവയാണ് ഈ രംഗങ്ങള്‍.

- Advertisement -
Ad image

നിലവില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവലും 96 മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ സൗകര്യങ്ങളും നല്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ 50 പുതിയ ഹോട്ടലുകള്‍ കൂടി ആരംഭിക്കും.

നവംബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് ഒന്നര മില്യന്‍ പേരെങ്കിലും ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയുടെ കടുത്ത പ്രതിസന്ധിയുടെ നാളുകള്‍ക്ക് ശേഷം പുതിയ അധ്യായത്തിലേക്കാണ് തങ്ങള്‍ പ്രവേശിക്കുന്നതെന്നും അക്ബര്‍ അല്‍ബാക്കര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!