വിന്റര്‍ ഖേല്‍ മഹോത്സവുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

Web Desk
1 Min Read

ദോഹ: സെപ്തംബര്‍ മുതല്‍ അടുത്ത നാലു മാസക്കാലം നടക്കുന്ന വിന്റര്‍ ഖേല്‍ മഹോത്സവ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രഖ്യാപിച്ചു. ഖത്തറിലേയും മറ്റ് രാജ്യങ്ങളിലേയും ടീമുകള്‍ പങ്കെടുക്കുന്ന 10 ഗെയിമുകളാണ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍ ഉണ്ടാവുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കായിക തത്പരര്‍ക്ക് വേദിയൊരുക്കുകയെന്നതാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ലക്ഷ്യം. സെപ്തംബര്‍ 20 വെള്ളിയാഴ്ച മെഷാഫ് ജെംസ് അക്കാദമിയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ ടൂര്‍ണമെന്റോടെയാണ് വിന്റര്‍ ഖേല്‍ മഹോത്സവിന് തുടക്കമാവുക. പ്രഥമ സീസണില്‍ 16 ടീമുകള്‍ പങ്കെടുക്കും. തുടര്‍ന്ന് സെപ്തംബര്‍ അവസാനം വനിതാ ബോക്‌സ് ക്രിക്കറ്റ് അരങ്ങേറും.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സീസണ്‍ 2 ഇന്ത്യന്‍ ഓപ്പണ്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ എട്ടിന് നടക്കും. ബാസ്‌കറ്റ്ബാള്‍ ചാംപ്യന്‍ഷിപ്പ് സീസണ്‍ 2, കബഡി ടൂര്‍ണമെന്റ്, മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ്, ലേഡീസ് ത്രോ ബോള്‍ സീസണ്‍ 3 എന്നിവയും തുടര്‍ന്ന് അരങ്ങേറും. ഐ എസ് സി വിന്റര്‍ ഖേല്‍ മഹോത്സവിന്റെ സമാപനം കുറിച്ച് നീന്തല്‍ ചാംപ്യന്‍ഷിപ്പാണ് അരങ്ങേറുക.

വളണ്ടിയര്‍ വിംഗിനും ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമിനും ഐ എസ് സി തുടക്കമിട്ടു. ഐ എസ് സി വളണ്ടീര്‍സിന്റെ പുതിയ ലോഗോയും ടീഷര്‍ട്ടും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സചിന്‍ ദിനകര്‍ ശങ്കപാല്‍ പുറത്തിറക്കി.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി, മിബു എം ജോസ്, പ്രദീപ് പിള്ള, പര്‍വിന്ദര്‍ ബുര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!