

ദോഹ: കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം നടത്തിയ പരിശോധനയില്‍ വില്ല വിഭജനവുമായി ബന്ധപ്പെട്ട 1400 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മുന്‍സിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങളെല്ലാം തുടര്‍ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോഅപ്, അല്‍ ഫാസ എന്നിവയുമായി ചേര്‍ന്നാണ് മുന്‍സിപ്പാലിറ്റി മന്ത്രാലയം പരിശോധനകള്‍ നടത്തിയത്. തൊഴിലാളി താമസ കേന്ദ്രങ്ങളിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റിയിലെ തൊഴിലാളി താമസ കേന്ദ്രങ്ങളില്‍ 130 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

