ഇഅ്തികാഫിനുള്ള 183 പള്ളികള്‍ മന്ത്രാലയം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: റമദാനിലെ അവസാന പത്തിലെ ഭജനമിരിപ്പിന് (ഇഅ്തികാഫ്) ഇസ്‌ലാമികകാര്യ മന്ത്രാലയം 183 പള്ളികളുടെ പട്ടിക പുറത്തിറക്കി. ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് ലോകത്തിലെ മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി റമദാനിലെ അവസാന പത്തില്‍ ആരാധനകളില്‍ മുഴുകുന്നതാണ് ഇഅ്തികാഫ്.

city exchange

മന്ത്രാലയം നിര്‍ദ്ദേശിച്ച പള്ളികളില്‍ മാത്രമേ ഇഅ്തികാഫ് ഇരിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പതിനഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ ഒറ്റയ്ക്ക് പള്ളികളില്‍ ഇഅ്തികാഫിന് വരേണ്ടതില്ല. പതിനഞ്ച് വയസ്സിന് താഴെയുള്ളവര്‍ ഇഅ്തികാഫ് ഇരിക്കുകയാണെങ്കില്‍ അവരോടൊപ്പം നിര്‍ബന്ധമായും രക്ഷിതാവ് ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ഇഅ്തികാഫ് ഇരിക്കാന്‍ അനുവദിക്കുന്നതല്ല.

ഇഅ്തികാഫ് ഇരിക്കുന്നവര്‍ വ്യക്തിഗത ശുചിത്വം പാലിക്കുകയും പള്ളിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനോടൊപ്പം മറ്റു വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യരുത്. വസ്ത്രങ്ങളോ തുണികളോ പള്ളിക്കകത്ത് തൂക്കിയിടാന്‍ പാടില്ല. മാത്രമല്ല ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പ്രത്യേകം നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ മാത്രമായിരിക്കുകയും വേണം.

ഇഅ്തികാഫ് അനുവദിച്ച പള്ളികളുടെ പട്ടിക കാണാന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!