

പയ്യോളി: തണല്‍ ഖത്തര്‍ പയ്യോളി റമദാന്‍ റിലീഫ് ഭജനമഠം റോഡിലെ ഓഫീസ് പരിസരത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ മാടാക്കര അധ്യക്ഷത വഹിച്ചു. വി കെ മഹ്മൂദ് ഹാജി, ഹമീദ് പി പി , അബ്ദുറഹ്മാന്‍ ഹാജി, എം സി നിസാര്‍, പാറക്കണ്ടി ഗഫൂര്‍, കെ കെ മിസ്ബാഹ്, ഇ സി ഇബ്രാഹിം, മുഹമ്മദലി എം സി, നിസാര്‍ കുഴിച്ചാലില്‍, ഹനീഫ പി എം, ഉമറുല്‍ ഫാറൂഖ് സഖാഫി, മുസ്തഫ മാടാക്കര, ഇബ്രാഹിം വി വി കുഞ്ഞബ്ദുല്ല കെ ഇ തുടങ്ങിയ ഖത്തറിലെയും നാട്ടിലെയും പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

രോഗ ചികിത്സ, ഭക്ഷ്യക്കിറ്റ്, പെരുന്നാള്‍ വസ്ത്രം എന്നിവക്കാവശ്യമായ ധന സഹായമാണ് ഇത്തവണ നല്‍കിയത്. ചടങ്ങില്‍ അബ്ദുല്‍ നാസിര്‍ സഖാഫി സ്വാഗതവും മഹ്ശൂഖ് ഹാശിമി നന്ദിയും പറഞ്ഞു.
