

കോഴിക്കോട്: കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ചൊവ്വാഴ്ച. മെയ് ഒന്നിന് എവിടേയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഈദുല്‍ ഫിത്വറെന്ന തീരുമാന്ത്തിലെത്തിയത്.ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ റമദാന് 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക.

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച റമദാന് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ ഫിത്വര്‍ പ്രഖ്യാപിച്ചിരുന്നു.
