

ദോഹ: പരസ്പരമുള്ള സ്‌നേഹവും സൗഹാര്‍ദവുമാണ് ഈദ് ആഘോഷത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതെന്ന് ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍ പറഞ്ഞു. ഐ സി എഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് ഐ സി സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു.


ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഉമര്‍ ഫാറൂഖ് സഖാഫി, കരീം ഹാജി മേമുണ്ട, സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്‌രി, നൗഫല്‍, ബഷീര്‍ പുത്തൂപാടം, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
