മിസഈദിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Web Desk
1 Min Read

i

ദോഹ: മിസഈദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമ്മൂദിന്റെ മകന്‍ എം കെ ശമീം (35), പൊന്നാനിക്കു സമീപം മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലിയുടെ മകന്‍ റസാഖ് (31), ആലപ്പുഴ സ്വദേശി സജിത്ത് മാങ്ങാട്ട് സുരേന്ദ്രന്‍ (37) എന്നിവരാണ് മരിച്ചത്.

city exchange

ഈദ് ആഘോഷത്തിന്റെ ഭാഗമായി മിസഈദ് മരുഭൂമിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. സജിത്തിന്റെ ഭാര്യയും മക്കളും വാഹനത്തിലുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടു. സജിത്തിന്റെ സുഹൃത്ത് ശരണ്‍ ജിത്ത് ശേഖരനാണ് വാഹനമോടിച്ചത്. ഇദ്ദേഹത്തിനും പരിക്കുണ്ട്.

ശമീമിന്റെ മൃതദേഹം ഖത്തറില്‍ തന്നെ മറവു ചെയ്യും. മറ്റു രണ്ടുപേരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!