

ദോഹ: മെയ് എട്ട് ഞായറാഴ്ച ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യം വരെ കാറ്റ് തുടര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം 12- 22 നോട്ടായിരിക്കും കാറ്റിന്റെ സാധാരണ വേഗത. എന്നാല്‍ 30 നോട്ടുവരെ വര്‍ധിക്കാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.രണ്ട് കിലോമീറ്ററില്‍ താഴെയാകുന്ന കാഴ്ചാപരിധി പൂജ്യം വരെയും എത്തിയേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തിരമാലകള്‍ മൂന്നു മുതല്‍ എട്ടടി വരെ ഉയരും. ചില ഭാഗങ്ങളില്‍ പത്തടി വരെ തിരമാലകള്‍ ഉയരും. കാലാവസ്ഥാ മാറ്റത്തില്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

