ദയാവധത്തിന് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി പോര്‍ബന്തറിലെ 600 മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍

Web Desk
1 Min Read

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ പോര്‍ബന്തറില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത അത്രയ്ക്ക് നല്ലതല്ല. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

city exchange

തനിക്കും തന്റെ 600 പേര്‍ക്കും ദയാവധത്തിന് അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രാദേശിക മുസ്‌ലിം മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ഒരു നേതാവ്. ഗുജറാത്ത് ഹൈക്കോടതിയെയാണ് ഇദ്ദേഹം സമീപിച്ചിരിക്കുന്നത്.

പോര്‍ബന്തറിലെ ഗോസബരയില്‍ നിന്നുള്ള അല്ലാരഖ ഇസ്മാഈല്‍ ഭായ് തിമ്മറാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ വേദനപൂണ്ട് ഹര്‍ജിയുമായി ഹൈക്കോടതിക്കു മുമ്പിലെത്തിയത്. ഗോസബര മുസ്‌ലിം മത്സ്യത്തൊഴിലാളി സൊസൈറ്റിക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ ‘ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കുന്നില്ല’ എന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

- Advertisement -
Ad image

‘രാഷ്ട്രീയ പീഡനം’ അഭിമുഖീകരിക്കേണ്ടി വരുന്ന തങ്ങള്‍ക്ക് ജീവിതം അവസാനിപ്പിക്കുക മാത്രമാണ് വഴിയെന്നാണ് ഹര്‍ജി പറയുന്നത്. പ്രാദേശികതലം മുതല്‍ ഗവര്‍ണര്‍ വരെ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. 2016 മുതല്‍ ഗോസബര തുറമുഖത്ത് ബോട്ടുകള്‍ കെട്ടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ധര്‍മേഷ് ഗുര്‍ജാര്‍ പറഞ്ഞു. ലൈസന്‍സുണ്ടായിട്ടും തിമ്മറിനും അദ്ദേഹത്തിന്റെ സമൂഹത്തിനും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

മതത്തിന്റെ അടിസ്ഥാനത്തിലാണ് അധികാരികള്‍ തങ്ങളുടെ കുടുംബങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും തിമ്മറിന്റെ ആരോപണത്തിലുണ്ട്. തങ്ങളുടെ സമൂഹം എല്ലായ്‌പ്പോഴും രാജ്യത്തോട് വിശ്വസ്തത മാത്രമാണ് കാണിച്ചതെന്നും കള്ളക്കടത്ത് പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മാത്രമല്ല പാകിസ്താനും മറ്റുള്ളവരും സ്‌പോണ്‍സര്‍ ചെയ്യുന്ന അത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് പലപ്പോഴും വിവരം നല്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അവര്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!