ലുസൈല്‍ സിറ്റിയിലെ കെട്ടിടത്തിന് തീ പിടിച്ചത് നിയന്ത്രണ വിധേയമാക്കി

Web Desk
0 Min Read

ദോഹ: ലുസൈല്‍ സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോകളില്‍ പ്രദേശം പ്രദേശത്ത് പുക വ്യാപിച്ചത് കാണാനാവും. ആളപായമില്ലെന്നും തീം നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

city exchange

പെട്ടെന്നുണ്ടായ പുകയുടെ വ്യാപനം പ്രദേശത്തുള്ളവരില്‍ ഭീതി ജനിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ലുസൈലിലെ ക്രസന്റ് ആകൃതിയിലുള്ള കെട്ടിടത്തിന് തീ പിടിച്ചതയാും തങ്ങളുടെ വീട്ടില്‍ പുകയുടെ വാസന അനുഭവപ്പെടുന്നതായും ആര്‍ക്കും അപകടം ഉണ്ടാവരുതെയെന്ന് പ്രാര്‍ഥിക്കുന്നതായും സമീപവാസിയായ ബുതൈന അസ്സാബി ട്വീറ്റ് ചെയ്തു.

മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടത്തിനുള്ളിലുള്ളവരെ ഒഴിപ്പിച്ചതായും തീ അണച്ചതായും സിവില്‍ ഡിഫെന്‍സ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!