

അബുദാബി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 79 പേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി മൂന്നു മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ 1 കോടി ദിര്‍ഹം പിഴയും അടയ്ക്കണം.

ചൈന ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ട്രേഡിങ് വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വിലാസത്തില്‍ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. പ്രതികളില്‍ 72 ചൈനക്കാര്‍ക്കു പുറമെ നൈജീരിയ (2), കാമറൂണ്‍ (1), ജോര്‍ദാന്‍ (1), യുഗാണ്ട (1), കെനിയ (1) എന്നീ രാജ്യക്കാരും ഉള്‍പ്പെടും.

കേസില്‍ 66 പേര്‍ കോടതിയില്‍ ഹാജരായപ്പോള്‍ 13 പേരുടെ അഭാവത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന സ്വത്ത് കണ്ടുകെട്ടി.

