സ്ത്രീ പുരോഗതിയില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി

Web Desk
1 Min Read

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ശേഷിയും വിളിച്ചോതുന്ന സമ്മേളനത്ത അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

city exchange

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉജ്ജ്വല മാതൃകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വനിതാ മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികര്‍ തുടങ്ങി 120 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

- Advertisement -
Ad image

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കെ.ആര്‍ ഗൗരിയമ്മയാണ് കേരള നിയമസഭയിലെ ആദ്യ സമ്മേളനത്തില്‍ ആദ്യ ബില്‍ അവതരിപ്പിച്ചതെന്നും ഈ സമ്മേളനത്തിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കേരളനിയമസഭയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് വൈകിട്ട് രാഷ്ട്രപതി പൂനെയിലേക്ക് മടങ്ങും.

Share This Article
Leave a Comment
error: Content is protected !!