എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി എസ് സി വഴിയാക്കണം

Web Desk
1 Min Read

കോഴിക്കോട്: എയ്ഡഡ് മേഖലയില്‍ നിയമനങ്ങള്‍ പി എസ് സി വഴി നടത്തണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുനരാലോചിക്കുന്നത് വരെ സമരം നടത്തുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി. സര്‍ക്കാര്‍ സംവരണ തത്വം പാലിക്കണം. പൊതുമേഖലാ സ്യകാര്യമേഖലാ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കണമെന്നും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വിപുലമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ശമ്പള പരിഷ്‌ക്കാര കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10,000 കോടിയോളം ചിലവഴിക്കുന്നു. ഈ മേഖല നിലവിലില്ല. കൂടാതെ കോഴ വാങ്ങിയാണ് നിയമനങ്ങള്‍ നടക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 7,214 എയ്ഡഡ് സ്‌ക്കൂളുകളും അവിടെ 9,3727 അധ്യാപകരാണുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭഗത്തില്‍ 846ഉം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 128 ഉം എയ്ഡഡ് സ്‌ക്കൂളുകളും കൂടിയുണ്ട്.പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായ 75 അധ്യാപകര്‍ മാത്രമാണുള്ളത്.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ പൊതുമേഖലാ സംരംഭങ്ങളിലും നിയമനം പൂര്‍ണ്ണമായി പി എസ് എസിക്ക് വിടണം. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വിപുലമായ ജനസമ്പര്‍ക്ക പരിപാടികളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യും. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളെയും ഒ ബി സി സമുദായങ്ങളെയും ഏകോപിപ്പിച്ചും സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!