

ദോഹ: മുഹമ്മദ് റഫിയുടെ ഗാനങ്ങളിലുടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിന്റെ മാതാവ് ഖദീജ (75) നാട്ടില്‍ നിര്യാതയായി. ഖത്തറില്‍ മുന്‍ പ്രവാസിയും പണ്ഡിതനുമായ പരേതനായ കുറ്റിക്കോടന്‍ സഈദ് അലി മൗലവിയാണ് ഭര്‍ത്താവ്.

ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് കട്ടുപ്പാറ പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മറ്റുമക്കള്‍: ഖൈറുന്നിസ, ബുഷ്റ, ഹമീദ ബീഗം, അഷ്റഫലി (ഖത്തര്‍), താഹിറ (റിയാദ്), മുംതാസ് (ദുബൈ). മരുമക്കള്‍: മുഹമ്മദ് മുസ്തഫ പാണതൊടിയില്, സൈതലവി തെക്കത്ത്, സൈതാലി പനങ്ങാട്ടില്‍, ആയിഷ രോഷ്നി ആലങ്ങാടന്‍, ഫാത്തിമ ഫസീല, നജീബ് എളിയക്കോട്, റഹ്മത്തുല്ല.
