ഫിഫ ലോകകപ്പ് ഖത്തര്‍ 2022; 32 രാജ്യങ്ങളേയും അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ യോഗ്യത നേടിയ 32 രാജ്യങ്ങളേയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിനന്ദിച്ചു. രണ്ട് ഭൂഖണ്ഡാനന്തര പ്ലേ ഓഫുകള്‍ക്കും ഖത്തര്‍ 2022ലെ യോഗ്യതാ മത്സരങ്ങള്‍ക്കുമായി പ്രസിഡന്റ് ഇന്‍ഫാന്റിനോ ഈ ആഴ്ച ദോഹയിലുണ്ടായിരുന്നു.

city exchange

അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്റിനെ കോസ്റ്റാറിക്ക പരാജയപ്പെടുത്തിയതോടെയാണ് 32 രാജ്യങ്ങളുടേയും അന്തിമ പട്ടികയായത്. അതിനുമുമ്പ് ഇതേ വേദിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ പെറുവിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു.

32 രാജ്യങ്ങളിലേയും ആരാധകര്‍ക്ക് സ്വാഗതമോതിയ ഇന്‍ഫാന്റിനോ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരെ ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദോഹയിലെത്തി ഒരുമിച്ച് ആഘോഷിക്കാനും ജീവിക്കാനും ഭൂമിയിലെ എക്കാലത്തേയും മികച്ച ലോകകപ്പ് കാണാനും ക്ഷണിച്ചു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നാല് മത്സരങങളോടെ നവംബര്‍ 21നാണ് ആരംഭിക്കുക. സെനഗലും നെതര്‍ലാന്റും തമ്മിലും ഇംഗ്ലണ്ടും ഇറാനും തമ്മിലും ഖത്തറും ഇക്വഡോറുമായും വെയില്‍സും യു എസ് എയുമാണ് ആദ്യ ദിനം കളിക്കളത്തിലിറങ്ങുക. 64-ാമത്തേയും അവസാനത്തേതുമായ മത്സരം ഡിസംബര്‍ 18ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!