ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളും ആകാശ് ബൈജൂസും ചേര്‍ന്ന് മത്സര പരീക്ഷാ പരിശീലനം

Web Desk
2 Min Read

ദോഹ: ജെ ഇ ഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ പ്രഗത്ഭരായ ആകാശ് ബൈജൂസ് പരിശീലന സ്ഥാപനവുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തീരുമാനിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

നീറ്റ്, ഐ ഐ ടി, ജെ ഇ ഇ എന്നിവ കൂടാതെ എസ് ഒ എഫ്, ഐ ബി ടി, ടി ഐ എം എസ് എസ്, പി ഐ ആര്‍ എല്‍ എസ്, എന്‍ എസ് ഒ, ഐ എം ഒ തുടങ്ങിയ ഒളിമ്പ്യാഡ് മത്സര പരീക്ഷകള്‍ക്കും മികച്ച അടിത്തറ നല്‍കുന്നതില്‍ വിദഗ്ധരാണ് ആകാശ് ബൈജൂസ്. എന്‍ എസ് ടി ഇ, എന്‍ എം എം എസ്, ജെ എസ് ടി എസ്, എന്‍ എസ് ഇ, കെ വി പി വൈ മുതലായ സ്‌കോളര്‍ഷിപ് പ്രവേശന പരീക്ഷകള്‍ക്കും ഈ സ്ഥാപനം പരിശീലനം നല്‍കി വരുന്നു.

കുട്ടികളുടെ സമഗ്രമായ വളര്‍ച്ചക്കും വിജ്ഞാന പരിശീലനത്തിനും ഈ സംരംഭം ഗുണപരമായിരിക്കുമെന്ന് കോഴ്‌സിന്റെ ഔപചാരിക ഉദ്ഘടനം നിര്‍വഹിച്ചു കൊണ്ട് സ്‌കൂള്‍ പേട്രണ്‍ സാലേ അബ്ദുല്ല എം എസ് സുലൈത്തി വ്യക്തമാക്കി. കുട്ടികളിലെ വൈജ്ഞാനിക നിലവാരം ഉയര്‍ത്താന്‍ പര്യാപ്തമാകും ഒലിവ് ആകാശ് ബൈജു സംഗമമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ഡേവിസ് ഇലക്കളത്തൂര്‍ പറഞ്ഞു.

- Advertisement -
Ad image

റഗുലര്‍ ക്ലാസുകള്‍ക്ക് ശേഷമായിരിക്കും പരിശീലന ക്ലാസുകള്‍ ആരംഭിക്കുക. ഉം സലാല്‍, അല്‍ തുമാമ ക്യാമ്പസുകളില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും സ്നാക്സും നല്കും. ക്ലാസ്സിനു ശേഷമുള്ള യാത്രാ സൗകര്യവും സ്‌കൂള്‍ ലഭ്യമാക്കും.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, ഐ ടി മുതലായ വിഷയങ്ങള്‍ക്ക് പ്രത്യേകം മേല്‍നോട്ടം നല്‍കുന്നതിനായി കോഡിനേറ്റര്‍മാര്‍ ഉണ്ടാകുന്നതും ഓരോ ആഴ്ചയിലും മാസത്തിലും പരിശീലന പരീക്ഷകള്‍ നടക്കുന്നതുമായിരിക്കും.

വൈസ് ചെയര്‍മാന്‍ റോണി പോള്‍, സ്‌കൂള്‍ സി ഒ ഒ ജൂട്ടസ് പോള്‍, പ്രിന്‍സിപ്പാള്‍ ജേക്കബ് മാത്യു, കോര്‍ഡിനേറ്ററുമാരായ അഭിലാഷ് മാത്യു, ഷീബ ഇ ടി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!