

മനില: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഫിലിപ്പൈന്‍സിലെ മനില നിനോയ് അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പറന്ന സൗദിയ എയര്‍ലൈന്‍സ് ലാന്റിംഗിന് ശേഷം റണ്‍വേ ട്രാക്കില്‍ നിന്ന് തെന്നി നീങ്ങി നിന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

സുരക്ഷിതമായി പറന്നിറങ്ങിയ ബോയിംഗ് 777 എസ് വി 862-ാം നമ്പര്‍ വിമാനമാണ് ലാന്റിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്കുള്ള ട്രാക്കില്‍ തെന്നിനീങ്ങി പച്ചവിരിച്ച മണ്‍പ്രദേശത്ത് നിന്നത്.

യാത്രക്കാരേയും ജീവനക്കാരേയും വിമാനത്തില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കി. വിമാനം പിന്നീട് ടെര്‍മിനലിലെ പാര്‍ക്കിംഗ് ബേയിലേക്ക് നീക്കി.
പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തി വീണ്ടും സര്‍വീസിന് ഉപയോഗിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനം സാങ്കേതിക പരിശോധനയ്ക്ക വിധേയമാക്കുമെന്ന് സൗദിയ എയര്‍ലൈന്‍സ് അറിയിച്ചു.

