ദേശീയതലത്തില്‍ മതസൗഹാര്‍ദത്തിന് മന്ത്രാലയം വേണം: സാദിഖലി തങ്ങള്‍

Web Desk
1 Min Read

കോഴിക്കോട്: ദേശീയതലത്തില്‍ മതസൗഹാര്‍ദത്തിന് മന്ത്രാലയം വേണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
മുസ്‌ലിം ലീഗ് ജില്ലാ സംഗമങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

city exchange

പല വിദേശ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനു പ്രത്യേക വകുപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മിനിസ്ട്രി ഓഫ് ടോളറന്‍സ്, മിനിസ്്രടി ഓഫ് ഹാപ്പിനസ് എന്നിങ്ങനെ വിവിധ പേരുകളിലായി യു എ ഇയിലും സഊദിയിലുമെല്ലാം മന്ത്രാലയങ്ങളുണ്ട്. അതേരീതിയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും മന്ത്രാലയം വേണമെന്ന നിര്‍ദേശമാണ് സൗഹൃദസംഗമത്തില്‍ ഉയര്‍ന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്രതലത്തിലുള്ള സംവിധാനം നമ്മുടെ രാജ്യത്തും വേണമെന്നതാണ് ആവശ്യം. ഈ വിഷയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും മുസ്‌ലിം ലീഗ് ഉന്നയിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും. ദേശീയതലത്തില്‍ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് കരുതിക്കൂട്ടി ശ്രമം നടക്കുന്നത്. രാജ്യത്ത് ഇന്നു നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മതസൗഹാര്‍ദത്തിനും മതേതരത്വത്തിനും കൂടുതല്‍ ഊന്നല്‍ ആവശ്യമാണ്.

- Advertisement -
Ad image

അപ്രതീക്ഷിത ഐക്യവും പിന്തുണയുമാണ് തങ്ങളുടെ പര്യടനത്തിനു ലഭിച്ചത്. സമൂഹത്തിലെ ചെറിയൊരു വിഭാഗം ജനങ്ങള്‍ മാത്രമാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. നമ്മള്‍ ഒന്നല്ല പലതാണ് എന്നു പ്രചരിപ്പിക്കുന്ന ഇക്കാലത്ത് നമ്മള്‍ ഒന്നാണ് എന്ന മുദ്രാവാക്യമാണ് ലീഗ് ഉയര്‍ത്തിപിടച്ചത്. മതം മുന്നോട്ടുവയ്ക്കുന്ന മൂല്യത്തില്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. മതമൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. മതേതരത്വം എല്ലാ മതത്തിലുമുണ്ട്. ആ മതേതരത്വം പ്രോല്‍സാഹിപ്പിക്കപ്പെടണം. രക്തബന്ധത്തില്‍ അധിഷ്ഠിതമായ സാഹോദര്യത്തിലേക്ക് മനുഷ്യരെ കൊണ്ടുവരണം. വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നവരെ എല്ലാ മതങ്ങളും ഒറ്റപ്പടുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!