മിഠായിത്തെരുവുകാര്‍ക്ക് ആശ്രയ ഹെല്‍ത്ത് പ്രിവിലെജ് കാര്‍ഡ് വിതരണം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി ചികിത്സാനുകൂല്യങ്ങള്‍ നല്‍കുന്ന കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോമിന്റെ ‘ആശ്രയ’ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിനു തുടക്കമായി. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി സലീം അധ്യക്ഷത വഹിച്ചു.

city exchange

ഷഫീക്ക് പട്ടാട്ട്, (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), നവാസ് കോയിശ്ശേരി (കേരള വ്യാപാരി വ്യവസായ സമിതി), ഡോ. സി പി മുസ്തഫ, ചീഫ് മെഡിക്കല്‍ ഓഫിസര്‍, ഡോ. സാജിദ, ബിനില്‍ സുരേഷ്, മഞ്ജു മോള്‍ എന്നിവര്‍ സംസാരിച്ചു.

മുത്തു, മൊറയാസ് (ഇ സി പി എസ്), ഷിനോജ് (കെ വി വി എസ്) തുടങ്ങിയവര്‍ പ്രിവിലെജ് കാര്‍ഡുകള്‍ ഏറ്റുവാങ്ങി. മിഠായിത്തെരുവിലെ കടയുടമകള്‍ക്കും കുടുംബത്തിലെയോ കടയിലെയോ അഞ്ച് പേര്‍ക്കും ചികിത്സാ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണു ‘ആശ്രയ’ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!