റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് ആഗസ്ത് ഏഴിന്

Web Desk
1 Min Read

കൊച്ചി: ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചാവൈകല്യമുള്ളവര്‍ക്കായി റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു.

city exchange

മുത്തൂറ്റ് ഫിനാന്‍സിന്റേയും ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിന്റേയും പിന്തുണയോടെ നടക്കുന്ന കാര്‍ ഡ്രൈവ് ആഗസ്ത് ഏഴിന് ഞായറാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് ജെ എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള ഫ്ളാഗ് ഓഫ് ചെയ്യും.

ബ്രെയിലി ഫോര്‍മാറ്റില്‍ അച്ചടിച്ച റോഡ് ബുക്കുകളുടേയും റോട്ടേറിയന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടേയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവരെ നാവിഗേറ്റര്‍മാരായി ഉള്‍പ്പെടുത്തുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കാര്‍ ഡ്രൈവാണിത്.

- Advertisement -
Ad image

45 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കലൂര്‍ ഐ എം എ ഹൗസില്‍ മന്ത്രി പി രാജീവ് അവാര്‍ഡ് ദാനം നിര്‍വഹിക്കും.

കാഴ്ച വൈകല്യമുള്ളവരുടെ സമഗ്ര വികസനത്തിന് വിഭാവനം ചെയ്യുന്ന റോട്ടറി അപ്ടൗണിന്റെ മിഷന്‍ ഫോര്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും ഇത്തരം ഡ്രൈവ് നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847084565 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!