ഇന്‍കാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവര്‍മ തമ്പാന്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കൊല്ലം ഡി സി സി മുന്‍ പ്രസിഡന്റും മുന്‍ എം എല്‍ യും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. പ്രതാപവര്‍മ തമ്പാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

city exchange

ഐ സി സിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ സി സി മുന്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്‍കാസ് നേതാക്കന്‍മാരായ പ്രദീപ് പിള്ള, വി എസ് അബ്ദുല്‍ റഹ്മാന്‍, ജോയ് പോച്ചവിള, മുനീര്‍ ഏറാത്ത്, എം സി താജുദ്ദീന്‍, ഷാജഹാന്‍, ഹനീഫ് ചാവക്കാട്, മേരിദാസന്‍, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മഞ്ജുനാഥ് ശൂരനാട് സ്വാഗതവും സജീദ് താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!