

കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ആരംഭിക്കും. രാവിലെ 11ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ഒളിംപ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിശിഷ്ടാതിഥിയായിരിക്കും. ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് ഡോണ്‍ ബോസ്‌കോ ഇരിങ്ങാലക്കുടയെ നേരിടും. 21 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 14ന് രാവിലെയും സെമിഫൈനല്‍ മത്സരങ്ങള്‍ ഉച്ച കഴിഞ്ഞും നടക്കും. ഫൈനല്‍ മത്സരങ്ങള്‍ 15ന് നടക്കും. എം കെ രാഘവന്‍ എം പി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട, ജോസ് സെബാസ്റ്റ്യന്‍, കെ ജെ ജോര്‍ജ്, കെ എല്‍ അനീഷ് സംബന്ധിച്ചു.

