കേരള വുമണ്‍സ് ലീഗില്‍ പത്ത് ഗോള്‍ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ്

Web Desk
3 Min Read

കൊച്ചി: കേരള വനിതാ ഫുട്ബോള്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ആധികാരിക ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ എസ് ബി എഫ് എ പൂവാറിനെ മറുപടിയില്ലാത്ത പത്ത് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വനിതകള്‍ തകര്‍ത്തത്. ആദ്യ കളിയില്‍ എമിറേറ്റ്സ് എസ് സിയെയും പത്ത് ഗോളിന് തോല്‍പ്പിച്ചിരുന്നു. പൂവാറിനെതിരെ സി സിവിഷ ഹാട്രിക് നേടി. ടി ജി ഗാഥയും നിധിയ ശ്രീധരനും ഇരട്ടഗോളുകള്‍ കുറിച്ചു. കിരണ്‍, എം കൃഷ്ണപ്രിയ, പി അശ്വതി എന്നിവര്‍ മറ്റ് ഗോളുകള്‍ സ്വന്തമാക്കി.

city exchange

കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തില്‍ നിധിയ ശ്രീധരന്‍, കിരണ്‍ എന്നിവര്‍ അണിനിരന്നു. അഞ്ജിത, അശ്വതി, സിവിഷ, റീത് കശ്യപ് എന്നിവര്‍. പ്രതിരോധത്തില്‍ സുനിത മുണ്ട, നിലിമ, ഗാഥ, ആര്യശ്രീ എന്നിവര്‍. ഗോള്‍ കീപ്പര്‍ കെ നിസാറി. എസ് ബി എഫ് എ പൂവാറിനായി ആനി എസ് ആന്റണി, ആര്‍ സബിത, ജെ നിത്യ, സോന ജോയ്, അഞ്ജു സ്റ്റെല്ലസ്, ടി ഷാമിനി, സോന പി ദാസ്, എം ആര്‍ മേരി ഷിഗാത, ജി ജെഫിന, ലിയ യ പോള്‍, ജിബിത എന്നിവര്‍ അണിനിരന്നു.

തുടക്കംമുതല്‍ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. എട്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബോക്സിന് പുറത്തുനിന്ന് കിരണ്‍ കോരിയിട്ട പന്ത് പൂവര്‍ ഗോള്‍ കീപ്പര്‍ ജിബിതയുടെ തലയ്ക്കുമുകളിലൂടെ പറന്ന് വലയിലെത്തി. പിന്നാലെ ഗോള്‍മുഖത്ത് സുനിതയ്ക്ക് കിട്ടിയ അവസരം പാഴായി. പതിമൂന്നാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോള്‍. പ്രതിരോധതാരം ഗാഥ ബോക്സിനുള്ളിലേക്ക് കുതിച്ചെത്തി ഇടതുഭാഗത്ത് നിന്ന് അടിതൊടുത്തു. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് വനിതകള്‍ അവസരം സൃഷ്ടിച്ചുകൊണ്ടിരുന്നു. കിരണിന്റെ ശ്രമം ജിബിത തടയുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍തന്നെ ബ്ലാസ്റ്റേഴ്സ് മൂന്നാംഗോളും നേടി. ഗോള്‍ കീപ്പര്‍ ജിബിതയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സിവിഷയുടെ ഷോട്ട് ജിബിതയുടെ കൈയില്‍നിന്ന് വഴുതി. ഇരുപത്തിരണ്ടാം മിനിറ്റില്‍ നാലാം ഗോളുമത്തി. അശ്വതിയാണ് ഗോളടിച്ചത്. ഇതിനിടെ പ്രതിരോധത്തില്‍ സുനിതയ്ക്ക് പകരം എം കൃഷ്ണപ്രിയ കളത്തിലെത്തി. ക്യാപ്റ്റന്‍ ആര്യശ്രീയയുടെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് പൂവാര്‍ ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. പൂവാറിന് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിക്കാനായില്ല.

- Advertisement -
Ad image

35-ാം മിനിറ്റില്‍ ആര്യശ്രീയുടെ തകര്‍പ്പന്‍ ക്രോസില്‍ തലവച്ച് കൃഷ്ണപ്രിയ ബ്ലാസ്റ്റേഴ്സിന്റെ നേട്ടം അഞ്ചാക്കി. ഇതിനിടെ കിരണിന്റെ ലോങ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. ആദ്യപകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് ശേഷിക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആറാം ഗോള്‍. സിവിഷ ലക്ഷ്യം കണ്ടു. ഗാഥയാണ് അവസരമൊരുക്കിയത്. മത്സരത്തില്‍ സിവിഷയുടെ രണ്ടാംഗോള്‍. ഇടവേളക്ക് ഈ കൂട്ടുകെട്ട് ഗോളെണ്ണം ഏഴാക്കി. സിവിഷയുടെ ക്രോസില്‍ ഗാഥ ഗോളടിച്ചു. ഗാഥയുടെയും രണ്ടാമത്തെ ഗോളായിരുന്നു. ആദ്യപകുതി ഏഴ് ഗോളില്‍ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയും ഗോളില്‍ നിറഞ്ഞു. 51-ാം മിനിറ്റില്‍ നിധിയയിലൂടെയായിരുന്നു രണ്ടാം പകുതിയിലെ ആദ്യഗോള്‍. മത്സരത്തില്‍ എട്ടു ഗോളും ബ്ലാസ്റ്റേഴ്സ് തികച്ചു. 58-ാം മിനിറ്റില്‍ പൂവാറിന്റെ മികച്ചൊരു ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ നിസാറി കൈയിലൊതുക്കി. 65-ാം മിനിറ്റില്‍ നിധിയയുടെ ലോങ് റേഞ്ചര്‍ പൂവാര്‍ വല തകര്‍ത്തു. ബ്ലാസ്റ്റേഴ്സ് ഒമ്പത് ഗോളിന് മുന്നില്‍. 76-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ മറ്റൊരു മാറ്റംവരുത്തി. അഞ്ജിതയ്ക്ക് പകരം വി വി ആരതി ഇറങ്ങി. അവസാന മിനിറ്റുകളില്‍ പൂവാര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 86-ാം മിനിറ്റില്‍ റീത് കശ്യപിന് പകരം പി മാളവികയെത്തി. കളിയുടെ അവസാനിമിഷം തകര്‍പ്പനൊരു ലോങ് റേഞ്ചിലൂടെ ഹാട്രിക് പൂര്‍ത്തിയാക്കിയ സിവിഷ ബ്ലാസ്റ്റേഴ്സിന് പത്ത് ഗോള്‍ ജയവുമൊരുക്കി.

16ന് ലോര്‍ഡ്സ് എഫ് എയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!