

ദോഹ: ഹമദ് തുറമുഖത്തെ സ്ട്രാറ്റജിക് ഫുഡ് സെക്യൂരിറ്റി ഫെസിലിറ്റീസ് ടെര്‍മിനലിന് രണ്ട് എല്‍ എച്ച് എം 280 മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകളും അനുബന്ധ ഉപകരണങ്ങളും കയറ്റിയ ആദ്യ കപ്പലെത്തി. ഹമദ് തുറമുഖത്ത് തന്ത്രപ്രധാനമായ ഭക്ഷ്യസുരക്ഷാ സൗകര്യങ്ങളുടെ പ്രവര്‍ത്തനം തയ്യാറാകുന്നതിന്റെ സൂചനയാണ് കപ്പലിന്റെ വരവ്.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു.

ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന് അനുസൃതമായാണ് സുപ്രധാന പദ്ധതി ആവിഷ്ക്കരിച്ചതെന്നും രാജ്യത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നും വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി പറഞ്ഞു. തന്ത്രപരമായ സ്റ്റോക്ക് പര്യാപ്തതയുടെ മേഖലയില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ഭക്ഷ്യസുരക്ഷ കൈവരിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള കഴിവ് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്ക്ി.
ജര്‍മ്മന്‍ കമ്പനി ലിബെര്‍ നിര്‍മിക്കുന്ന എല്‍ എച്ച് എം 280 വിവിധ ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടും. 84 ടണ്‍ ലിഫ്റ്റിംഗ് കപ്പാസിറ്റിയും 40 മീറ്റര്‍ പരമാവധി ദൂരവും വരെ ചരക്ക് കൈകാര്യം ചെയ്യുന്നതിനുമുള്ള കപ്പാസിറ്റിയിലാണ് രൂപകല്‍പ്പന ചെയ്തണ്.
ഭക്ഷ്യ ഉത്പന്നങ്ങള്‍, കണ്ടെയ്നറുകള്‍, ബള്‍ക്ക് മെറ്റീരിയലുകള്‍ തുടങ്ങിയ ചരക്കുകള്‍ അതിവേഗ കൈകാര്യം ചെയ്യല്‍ ആവശ്യങ്ങള്‍ക്കും എല്‍ എച്ച് എം 280 വഴി സാധ്യമാകുമെന്ന് ഹമദ് പോര്‍ട്ട് പ്രൊജക്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ നബീല്‍ അല്‍ഖല്‍ദി പറഞ്ഞു. പ്രത്യേക മള്‍ട്ടി-ആക്സില്‍ അണ്ടര്‍കാരേജ് സിസ്റ്റം, സുപ്പീരിയര്‍ ക്രൂസിഫോം സപ്പോര്‍ട്ടിംഗ് ബേസ്, ലീബെര്‍ ലിട്രോണിക് ക്രെയിന്‍ കണ്ട്രോള് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം, എര്ഗണോമിക്ലി ഡിസൈന്‍ ഓപ്പറേറ്ററുടെ ടവര്‍ ക്യാബിന്, അതുല്യമായ ലീബെര്‍ ആന്റി-കൊറോഷന്‍ ട്രീറ്റ്മെന്റ് എന്നിവയും ഇതിലുണ്ട്. കൂടാതെ, ഓരോ ക്രെയിനിലും ഹെഡ്സെറ്റ് ടെലിഫോണ്‍ സിസ്റ്റം, ഒരു ജനറേറ്റര്‍, ഒരു സെന്‍ട്രല്‍ ലൂബ്രിക്കേഷന് സിസ്റ്റം, വീഡിയോ മോണിറ്ററിംഗ് സിസ്റ്റം, എയര്‍ക്രാഫ്റ്റ് മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഹമദ് തുറമുഖത്ത് ഏകദേശം 53 ഹെക്ടര്‍ വിസ്തൃതിയില്‍ 1.6 ബില്യണ്‍ റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി രാജ്യത്തിന്റെ സ്വയംപര്യാപ്തത പദ്ധതികളെ പിന്തുണയ്ക്കുന്നു.
575 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ആഴവുമുള്ള ഡോക്കിംഗ് ബെര്‍ത്ത് ഉള്ള ഒരു സ്വതന്ത്ര ടെര്‍മിനലാണ് നിര്‍മിക്കുന്നത്. അണ്‍ലോഡിംഗ്, സ്റ്റോര്‍, ലോഡിംഗ്, ട്രാന്‍സ്പോര്‍ട്ട്, പ്രോസസ്സിംഗ്, റിഫൈനിംഗ്, പാക്കിംഗ് തയ്യാറാക്കല്‍ എന്നിവയ്ക്കായി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ തുറമുഖത്ത് പഞ്ചസാര, അരി, ഭക്ഷ്യ എണ്ണകള്‍ കൂടാതെ മൃഗങ്ങളുടെ തീറ്റ ചേരുവകള്ക്കായുള്ള ഒരു പ്രൊഡക്ഷന്‍ ലൈന്‍ ഉള്‍പ്പെടെ ഇവിടെ തയ്യാറാകും.
രണ്ടു വര്‍ഷത്തേക്ക് സംഭരണ ശേഷിയുള്ള കൂറ്റന്‍ വെയര്‍ഹൗസുകളും ഇവിടുത്തെ പ്രത്യേകതയാണ്. അന്താരാഷ്ട്ര മാദണ്ഡങ്ങള്‍ക്ക് അനുസൃതമായി മൂന്ന് ദശലക്ഷം ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവും.

