
ദുബൈ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം ദുബൈ മര്‍കസില്‍ ആഘോഷിച്ചു. പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പതാക ഉയര്‍ത്തി. ഐ സി എഫ് ദുബൈ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം സന്ദേശം നല്കി.

യഹ്യ സഖാഫി ആലപ്പുഴ, മുഹമ്മദലി സൈനി, നസീര്‍ ചൊക്ലി, ഹനീഫ സഖാഫി സംബന്ധിച്ചു.

‘ഇന്ത്യ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ നടന്ന ഓണ്‍ലൈന്‍ സെമിനാറില്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം സഖാഫി, നൗഫല്‍ നൂറാനി സംബന്ധിച്ചു.

