

ദോഹ: ഖത്തറില്‍ നിന്ന് കരമാര്‍ഗ്ഗം ഈ വര്‍ഷത്തെ ഉംറ യാത്രക്ക് തുടക്കമായി. ആദ്യമായി അല്‍ ഹമ്മാദി ഹജ്ജ് ആന്റ് ഉറം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ബസ്സ് പോയത്. ഖത്തറില്‍ നിന്നും കരമാര്‍ഗ്ഗം ഉംറയ്ക്ക് അനുമതി ലഭിച്ചതോടെ വിവിധ മലയാളി സംഘങ്ങള്‍ ഉള്‍പ്പെടെ ഉംറ യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.

എല്ലാ ആഴ്ചകളിലും ഉംറയ്ക്കുള്ള ബസ്സുകള്‍ പുറപ്പെടുമെന്ന് അല്‍ ഹമ്മാദി ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പ് പി ആര്‍ ഒ മുഹിയുദ്ദീന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് കെ പി അബ്ദുറസാഖ് എന്നിവര്‍ അറിയിച്ചു.
