പുരോഗമനം നടിക്കുന്ന മലയാളി ഉള്ളില്‍ യാഥാസ്ഥിതികര്‍: എം മുകുന്ദന്‍

Web Desk
1 Min Read

കോഴിക്കോട്: പുറമെ എത്ര പുരോഗമനം നടിക്കുമ്പോഴും ഉള്ളില്‍ ഏറ്റവും വലിയ യഥാസ്ഥിതികരാണ് മലയാളികളെന്ന് പ്രമുഖ നോവലിസ്റ്റ് എം മുകുന്ദന്‍. കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ നേടിയവരെ മാതൃഭൂമി ബുക്ക്‌സിന്റെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പൂര്‍ണ സാക്ഷരതയുള്ളവരുടെ നാട്ടില്‍ എന്റെ നോവല്‍ വായിച്ച് അതില്‍ അശ്ലീലതയൊന്നുമില്ലല്ലോയെന്ന് ആശ്വാസം കൊള്ളുന്ന ആളുകളെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നോവലെഴുത്തിന്റെ രീതി തന്നെ ഇന്ന് ഏറെ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് ധ്യാനമായിരുന്നു സര്‍ഗാത്മകതയുടെ ഉറവിടമെന്ന് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സഞ്ചരിക്കുമ്പോഴാണ് ഇന്ന് കൂടുതല്‍ ആശയങ്ങള്‍ കിട്ടുന്നത്. പുതിയ കാലത്ത് വായന കുറയുകയല്ല, മറിച്ച് വായനയുടെ രീതി മാറുകയാണ് ചെയ്തിട്ടുള്ളത്.

നമ്മുടെ നോവലുകള്‍ ഏറെ മാറി വരികയാണ്. വരും കാലത്ത് മൊബൈലില്‍ എഴുതുന്ന നോവലുകളായിരിക്കും കൂടുതല്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ വി രാമകൃഷ്ണന്‍, ആര്‍ രാജശ്രീ, അജയ് മങ്ങാട്ട്, സുനില്‍ ഞാളിയത്ത്, വി എം ദേവദാസ് എന്നിവര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ ഉപഹാരം നല്കി. ഡയറക്ടര്‍ മയൂര ശ്രേയാംസ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!