അയ്യന്‍കാളി അനുസ്മരണവും പ്രതിഭാ സംഗമവും

Web Desk
1 Min Read

തിരുവനന്തപുരം: സാഹോദര്യ സമത്വ സംഘം ആന്റ് ലോര്‍ഡ് ബുദ്ധ യൂണിവേഴ്‌സല്‍ സൊസൈറ്റി തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി അനുസ്മരണവും പ്രതിഭാ സംഗമവും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ കെ രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു.

city exchange

വി ശശി എം എല്‍ എ പഠനോപകരണ വിതരണവും ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ മുഖ്യപ്രഭാഷണവും നടത്തി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ആറന്മുള ശശി, വൈ ലോറന്‍സ്, അഡ്വ. നാണുക്കുട്ടന്‍, എസ് രമേശന്‍ അയ്യനവര്‍, ഡി ആര്‍ വിനോദ്, എ കെ ഗോപാലന്‍, എ വി മുരുകരാജ് എന്നിവര്‍ സംസാരിച്ചു. അഡ്വ. എം സുരേഷ്ബാബു സ്വാഗതവും സുഗതന്‍ എസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!