

തിരൂര്‍: മര്‍ക്കസുസ്സഖാഫാത്തി സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്യാതനായി. 82 വയസ്സായിരുന്നു.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകനായി 1941 മാര്‍ച്ച് 10നാണ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ജനിച്ചത്. മുപ്പത് വര്‍ഷത്തോളം മലേഷ്യയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ലോകത്തിലെ തൊണ്ണൂറോളം രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
