

ദോഹ: സെപ്തംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ധിക്കും. ഇതോടെ പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 1.95 റിയാലാകും.

സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ആഗസ്തിലെ അതേ വില തന്നെയാണ് സെപ്തംബറിലുമുണ്ടാവുക. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് ലിറ്ററിന് 2.05 റിയാലുമാണ് ഈടാക്കുക.
