
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി ഒമാനിലെ ഖസബില്‍ മരിച്ചു. ഓമശ്ശേരി തെച്യാട് പൂവത്തിരി പരേതനായ എ. ഉണ്ണിമോയിയുടെ മകന് ശരീഫ് (45) ആണ് മരിച്ചത്.
ഖസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സൈനബ. ഭാര്യ: മൈമൂന. മക്കള്‍: നാസിയ, ഇഹ്സാന്‍ ശരീഫ്. മരുമകന്: ഷഹ നാദ് (ബാലുശ്ശേരി).

