ക്വസ്റ്റ് കമ്മ്യൂണ്‍ ഞായറാഴ്ച

Web Desk
1 Min Read

അബുദാബി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വസ്റ്റ് പ്രമോഷന്‍ കൗണ്‍സില്‍ അബുദാബിയുടെ കീഴില്‍ അഹ്‌ലന്‍ റബീഅ 2022 പരിപാടി സംഘടിപ്പിക്കുന്നു. ഞായര്‍ മഗ്രിബ് നമസ്‌കരാനന്തരം ഐ സി എഫ് ഓഫീസിലാണ് പരിപാടി.

city exchange

ക്വസ്റ്റ് ഫൗണ്ടേഷന്റെ പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ബുര്‍ദ പാരായണം, ഡോക്യുമെന്റ് പ്രദര്‍ശനം, ക്വസ്റ്റ് നാഷനല്‍ നേതാക്കള്‍ക്ക് സ്വീകരണം, മീലാദ് പ്രഭാഷണം തുടങ്ങിയവ നടക്കും.

പരിപാടിയില്‍ ക്വസ്റ്റ് ഡയറക്ടര്‍ ജനറല്‍ സയ്യിദ് മുഹമ്മദ് മിദ്ലാജ് ഹൈദ്രൂസി ഖാദിരി, എക്സികുട്ടീവ് ഡയരക്ടര്‍ മന്‍സൂര്‍ അലി ഖാദിരി എന്നിവര്‍ പ്രഭാഷണം നടത്തും. റഫീഖ് അണ്ടോണ, ഹസ്സൈനാര്‍ അമാനി, ഫഹദ് സഖാഫി ചെട്ടിപ്പടി, മുഹമ്മദ് കുഞ്ഞി ഹാജി അട്ക്ക, റഹീസ് പി സി നേതൃത്വം നല്‍കും ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് ഇന്റര്‍നാഷനല്‍, ജി സി, നാഷനല്‍, സെന്‍ട്രല്‍ നേതാക്കള്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!