ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് നീട്ടി

Web Desk
0 Min Read

ദോഹ: ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് നീട്ടി. ആഗസ്ത് മാസം അവസാനം വരെയാണ് പുതിയ കരാറെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിലക്കിന് ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ കരാറുകളാണ് നിലവിലുള്ളത്.
അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യയില്‍ ആഗസ്ത്് 31 വരെ നീട്ടിയതായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. കാര്‍ഗോ വിമാനങ്ങള്‍ക്കും എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരമുള്ള സര്‍വീസുകള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.

city exchange
Share This Article
Leave a Comment
error: Content is protected !!