ഭാരത് ജോഡോ യാത്ര ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകും: എം കെ രാഘവന്‍

Web Desk
1 Min Read

കോഴിക്കോട്: ഭാരത് ജോഡോ യാത്ര ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകുമെന്ന് എം കെ രാഘവന്‍ എം പി. യാത്രയുടെ പൊതുസ്വീകാര്യത ബി ജെ പിയെ ഭയപ്പെടുത്തുകയാണ്. യാത്രയുടെ തിളക്കം നഷ്ടപ്പെടുത്താന്‍ കോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. തങ്ങള്‍ക്ക് വഴങ്ങാത്ത നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എം പി ചൂണ്ടിക്കാട്ടി.

city exchange

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ഥം അഡ്വ. കെ പ്രവീണ്‍കുമാര്‍ നയിച്ച ജില്ലാ സന്ദേശ ജാഥയുടെ സമാപനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി.

രാജ്യം നിലനില്‍ക്കണമെന്നും ഏകാധിപത്യം അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്ന ജനം കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. രാജ്യത്തിന്റെ അപകടകരമായ പ്രയാണത്തെ യുവ ജനത തിരിച്ചറിയുന്നുണ്ട്. എല്ലാം വിലയ്‌ക്കെടുക്കാം എന്ന അഹന്തയ്ക്കു മേലെ ജനം വിധി എഴുതുമെന്നും എം പി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഹാഷിം മനോളി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, കെ മൊയ്തീന്‍കോയ, കോണ്‍ഗ്രസ് നേതാക്കളായ എസ് കെ അബൂബക്കര്‍, പി മമ്മദ് കോയ, വി റാസിക്ക്, പി എം അബ്ദുറഹ്മാന്‍, ചോലക്കല്‍ രാജേന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, രാജേഷ് കീഴരിയൂര്‍, കാവില്‍ രാധാകൃഷ്ണന്‍, ഗൗരി പുതിയോത്ത്, കെ സി ശോഭിത, ആര്‍ ഷഹിന്‍, എം ധനീഷ് ലാല്‍, വി പി ദുള്‍ക്കിഫില്‍ സംസാരിച്ചു. കെ പ്രവീണ്‍കുമാര്‍ മറുപടി പ്രസംഗം നടത്തി.

Share This Article
Leave a Comment
error: Content is protected !!